പാലക്കാട്: ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. പാലക്കാട് ഒഴലപ്പതിയില്‍ ആണ് സംഭവം ഉണ്ടായത്. വടകരപ്പതി പഞ്ചായത്ത് കിണര്‍പള്ളം സ്വദേശി ജോസഫാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയത്.
അതേസമയം ആധാര്‍ കാര്‍ഡ് കൈയിലില്ലെന്നും പിന്നീടെത്തിക്കാമെന്നും പറഞ്ഞെങ്കിലും അതില്ലാതെ ഒപി എടുക്കാന്‍ കഴിയില്ലെന്ന് പറയുകയായിരുന്നെന്നും ഇത് കാരണം കുട്ടിക് ചികത്സ ലഭിച്ചില്ലെന്നും ആണ് കുടുംബം പരാതിയില്‍ പറയുന്നത്.
എന്നാല്‍ ആധാര്‍ കാര്‍ഡില്ലാത്തതുകൊണ്ട് ഒപി ടിക്കറ്റ് നല്‍കാതിരിക്കുകയോ ചികിത്സ നല്‍കാതിരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ നൽകുന്ന വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്