ബംഗളൂരുവിൽ വാഹനാപകടം; നാല് വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം

JUNE 11, 2026, 5:17 AM

ബംഗളൂരു: ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി. ആദിലിന്റെ മകൻ ഈസ ആദിൽ (4) ആണ് മരിച്ചത്. അപകടത്തിൽ കുട്ടിയുടെ മാതാവ് ഷഹീബയ്ക്ക് പരിക്കേറ്റു. ഇവരെ വർ‍ത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാവിലെ സർജാപുർ മേഖലയിലായിരുന്നു അപകടം. നഴ്‌സറിയിൽ നിന്ന് ഈസ ആദിലിനെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഷഹീബ ഓടിച്ചിരുന്ന സ്‌കൂട്ടർ ഗുഡ്‌സ് ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ കുട്ടിക്കാണ് ഗുരുതര പരിക്കേറ്റത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മാതാവിന് ചികിത്സ തുടരുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

vachakam
vachakam
vachakam

അത്തിബെലെയിലെ ഓക്‌സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെയാണ് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നത്.

സംസ്‌കാരം പറപ്പൂർ സിദ്ദിഖ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മരിച്ച കുട്ടിയുടെ പിതാവ് ആദിൽ ബംഗളൂരുവിലെ ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam