മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു; യുവതി ആശുപത്രിയിൽ 

JUNE 13, 2025, 8:29 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചതായി റിപ്പോർട്ട്. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ മനോജ് ആണ് മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പൂവച്ചല്‍ ഐഒബി ബാങ്ക് ജീവനക്കാരി രാജി ആണ് അപകടത്തില്‍ പെട്ടത്. 

സ്‌കൂട്ടറില്‍ പോവുകയായിരുന്നു ജീവനക്കാരിയുടെ പിന്നില്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് യുവതിയെ ഇടിച്ചു തെറിപ്പിച്ച ശേഷം 15 മീറ്ററിലധികം അധികം ദൂരം സ്‌കൂട്ടറിനെ പൊലീസ് ഉദ്യോഗസ്ഥന്‌റെ കാര്‍ വലിച്ചിഴച്ചു എന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നു.

അതേസമയം കാറിന്‌റെ ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും വാഹനത്തില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam