തിരുവനന്തപുരം: ആറ്റിങ്ങൽ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതായി റിപ്പോർട്ട്. കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപം ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം.
എറണാകുളത്തു നിന്നും ആറ്റിങ്ങലിലേക്ക് വന്ന കിളിമാനൂർ സ്വദേശി അൽ അമീനിന്‍റെ ഉടമസ്ഥതയിലുള്ള ഹോണ്ട ബ്രീയോ കാറിന്‍റെ മുൻ ഭാഗത്ത് നിന്നും ആണ് തീയും പുകയും ഉയർന്നത്. ഉടൻ തന്നെ ആറ്റിങ്ങൽ ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്ത് എത്തുകയും തീ കെടുത്തുകയും ചെയ്തു.
എറണാകുളത്ത് നിന്നും ഓടിച്ചെത്തിയ വാഹനം ആറ്റിങ്ങലിൽ പാർക്ക് ചെയ്തപ്പോഴാണ് തീയും പുകയും ശ്രദ്ധയിൽപെട്ടത്. തീ പടരുന്നത് കണ്ട ഉടൻതന്നെ യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടു. വൻ ദുരന്തമാണ് ഒഴിവായതെന്നാണ് സംഭവത്തിന് പിന്നാലെ ഫയർ ഫോഴ്സ് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്