കോഴിക്കോട്: ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ സ്ത്രീയെ തട്ടിക്കൊണ്ടു പോയതായി ഉയർന്ന പരാതിയിൽ വമ്പൻ ട്വിസ്റ്റ്. യുവതിയെ ഭർത്താവ് തന്നെയാണ് ഓട്ടോറിക്ഷയിൽ നിന്നിറക്കി ഇന്നോവയിൽ കയറ്റിക്കൊണ്ട് പോയതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം കുടുംബ പ്രശ്നം കാരണം വഴക്കിട്ടാണ് ഇവർ കാറിൽ നിന്നിറങ്ങി ഓട്ടോറിക്ഷ പിടിച്ചത് എന്നും പിന്നാലെ ഭർത്താവ് പിന്തുടർന്നെത്തി ഓട്ടോറിക്ഷയിൽ നിന്നിറക്കി ബലമായി വാഹനത്തിൽ കയറ്റിയതോടെയാണ് ഓട്ടോ ഡ്രൈവർ രതീഷിന് സംശയമായത് എന്നുമാണ് പുറത്തു വരുന്ന വിവരം.
ഇതിനെ തുടർന്നാണ് സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയതെന്നാണ് രതീഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. രാമനാട്ടുകരയിൽ നിന്ന് ഫറോക്കിലേക്കാണ് യുവതി ഓട്ടോ പിടിച്ചത്. കുറച്ച് മുമ്പ് അവരും ഭർത്താവും കൂടി വന്നിരുന്നുവെന്നും കുടുംബ പ്രശ്നമായിരുന്നു പിണക്കത്തിനു കാരണമെന്നും പറഞ്ഞതായി രതീഷ് പറയുന്നു. രണ്ടാളും തിരികെ വന്ന് തനിക്ക് തരാനുള്ള പൈസ തന്നു. ഭയന്നുപോയിട്ടാണ് പൊലീസിൽ പരാതി നൽകിയതെന്നും രതീഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
