വയനാട്: മേപ്പാടിയിൽ 71 വയസ്സുകാരി വാഹനം ഇടിച്ച് മരിച്ച സംഭവം അപകടമല്ല മറിച്ചു കൊലപാതകമാണെന്ന് റിപ്പോർട്ട്. ജീപ്പ് യാത്രക്കാരായ നാലുപേർക്കെതിരെ പോലീസ് കൊലപാതക കുറ്റം ചുമത്തി. പിടിയിലായവരിൽ 17 കാരനും ഉൾപ്പെടുന്നു.
കഴിഞ്ഞ ജൂൺ 8നാണ് സംഭവം നടന്നത്. 71 കാരിയായ ബീയുമ്മയും പേരമകൻ അഫ്ലഖും സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ജീപ്പ് ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അഖിൽ, പ്രശാന്ത്, നിധി, നിധിൻ എന്നിവരാണ് സംഭവത്തിൽ പിടിയിലായിട്ടുള്ളത്. സംഭവത്തിൽ ആദ്യം മനഃപൂർവം അല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്