താരസംഘടനയായ 'അമ്മ'യുടെതിരഞ്ഞെടുപ്പ് ആണ് ഇപ്പോൾ ചർച്ചാവിഷയം. മത്സരിക്കാൻ 74 പേർ പത്രിക നൽകി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വനിതകൾ അടക്കം പ്രസിഡന്റ് സ്ഥാനത്തേക്ക് ആറുപേരാണ് പത്രിക നൽകിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ഈ മാസം 31ന് ശേഷമേ പാനലുകളുടെ പൂർണവിവരം ലഭിക്കുകയുള്ളൂ. ഓഗസ്റ്റ് 15ന് കൊച്ചിയിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജോയ് മാത്യു, ദേവൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ എന്നിവർ പത്രിക നൽകിയിട്ടുണ്ട്. മത്സരരംഗത്തുള്ള ഏറ്റവും സീനിയർ അംഗങ്ങൾ ജഗദീഷും ദേവനുമാണ്.
വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യ നായർ. കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവ പത്രിക നൽകി എന്നാണ് ലഭിക്കുന്ന വിവരം. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പത്രിക നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്