18കാരിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം

OCTOBER 1, 2025, 11:14 PM

ആലപ്പുഴ:   18കാരിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം.  ആലപ്പുഴ സീവ്യൂ വാർഡിൽ താമസിക്കുന്ന 18 കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.  അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കാരണം. സംഭവത്തിൽ അറസ്റ്റിലായ 57 കാരൻ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

അയൽവാസിയായ 57 കാരൻ ജോസ് വീട്ടു വരാന്തയിൽ ഇരുന്ന് പഠിക്കുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിക്കവെ പ്രതിയെ തട്ടിമാറ്റി യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അഛനും അമ്മയും പുറത്ത് പോയ സമയത്തായിരുന്നു ആക്രമണം. 

മുൻപ് പെൺകുട്ടിയുടെ പിതാവിനെ കുത്തി പരിക്കേൽപിച്ച കേസിൽ ഇയാൾ റിമാൻറിൽ കഴിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ചതിന് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതി ജോസ്, പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

vachakam
vachakam
vachakam

സംഭവം ശ്രദ്ധയിൽ പെട്ട പൊലീസ് ഉടനെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam