തിരൂർ: പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ചമ്രവട്ടം സ്വദേശി അജ്മൽ(22) ആണ് പിടിയിലായത്.
അജ്മൽ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് തിരൂരിൽ വെച്ചുതന്നെ പിടികൂടാൻ പൊലീസ് ശ്രമം നടത്തിയിരുന്നു.
എന്നാൽ, കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥനെ പ്രതി പിടിച്ചുതള്ളി. പൊലീസ് ഉദ്യോഗസ്ഥൻറെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് കാറിൽ കടന്നുകളയുകയുമായിരുന്നു.
പിന്നാലെ, പ്രതിയെ പിന്തുടർന്ന് രാമനാട്ടുകരയിൽ വെച്ച് പിടികൂടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഒരുമാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രാമനാട്ടുകരയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
