ആലപ്പുഴ: സോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്നും യുവതിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇമോജികളും വോയിസ് മെസ്സേജുകളും, അശ്ലീല ചാറ്റും അയച്ച പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശ്ശേരി വാഴപ്പള്ളി നടുവേലില്‍ ഗൗരീസദനം വീട്ടില്‍ ശ്രീരാജ് (20)ആണ് അറസ്റ്റിലായത്.
യുവതി പഠിച്ച കോളജിൽ പഠിച്ചയാളാണ് താൻ എന്നു പറഞ്ഞാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് യുവതിയുമായി അശ്ലീല ചാറ്റുകളും, വോയിസ് ചാറ്റുകളും തുടങ്ങി. ഇതോടെ പെൺകുട്ടി എതിർപ്പറിയിച്ചു.
എന്നാൽ ഇയാൾ യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു. പിന്നീട് യുവതി അശ്ലീല ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം പൊലീസിന് പരാതി നല്‍കിയതിനെ തുടർന്ന്, ഉദ്യോഗസ്ഥർ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തുടർന്നാണ് ശ്രീരാജ് ആണ് പ്രതിയെന്ന് പൊലീസ് മനസ്സിലാക്കിയ്. ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ശ്രീരാജ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചതും യുവതിയുമായി ചാറ്റ് ചെയ്തതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്