തിരുവനന്തപുരം: ക്രിമിനൽ കേസുകൾ ഉൾപ്പെടെ ഇരുപതിലധികം കേസുകൾ മറച്ചുവെച്ചു എന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി നല്‍കി എല്‍ഡിഎഫ്.
കേസുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി മറച്ചുവെച്ചെന്നും പത്രിക തളളണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. പരാതിയില്‍ ഹിയറിംഗ് നടക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി ബീന ആര്‍ സിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
ബീന ആര്‍ സിയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലധികം കേസുകള്‍ ഉണ്ടെന്നാണ് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നത്.
ബീന ആര്‍ സി ബിജെപി ജില്ലാ വൈസ് പ്രസിഡന്റാണ്. ഇവര്‍ കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ്. ഫോര്‍ട്ട്, കന്റോണ്‍മെന്റ്, തിരുവല്ലം സ്‌റ്റേഷനുകളിലായി ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
