തൃശൂർ: തൃശൂരിലെ പൂങ്കുന്നത്ത് ഒരു വീട്ടിൽ നിന്ന് 24 മണിക്കൂറിനിടെ 18 മലമ്പാമ്പ് കുഞ്ഞുങ്ങളെ പിടികൂടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇപ്പോഴും പരിശോധനയും പാമ്പുകളെ പിടികൂടുന്ന നടപടികളും തുടരുകയാണ്.
വീട്ടുപരിസരത്തും വീടിനകത്തുമായി തുടർച്ചയായി പാമ്പുകളെ കണ്ടെത്തിയതോടെയാണ് വീട്ടുകാർ ഫോറസ്റ്റ് വകുപ്പിനെ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെ പിടികൂടിയത്.
രാത്രിയിലുടനീളം പാമ്പുകൾ പ്രത്യക്ഷപ്പെട്ടതോടെ വലിയ ഭീതിയിലായതായി വീട്ടുടമ കാർത്തിക് റിപ്പോർട്ടറിനോട് പറഞ്ഞു. തുടർച്ചയായി പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തിൽ കുടുംബാംഗങ്ങൾ ആശങ്കയിലാണ്.
ഇനിയും കൂടുതൽ പാമ്പുകൾ പ്രദേശത്തുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. സമീപ പ്രദേശങ്ങളിലും വീടിന്റെ പരിസരത്തും വിശദമായ പരിശോധന തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മലമ്പാമ്പുകളുടെ മുട്ടകൾ വിരിഞ്ഞതാകാം ഒരേസമയം ഇത്രയും കുഞ്ഞുപാമ്പുകളെ കണ്ടെത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും പാമ്പുകളെ കണ്ടാൽ ഉടൻ ഫോറസ്റ്റ് വകുപ്പിനെ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
