കൊച്ചി: പൊന്നുരുന്നിയിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെപോയ കാറോടിച്ചത് പതിനേഴുകാരനെന്ന് പൊലിസ്. ഞായറാഴ്ച പുലർച്ചെ ഒന്നിനാണു കേസിനാസ്പദമായ സംഭവം. കടവന്ത്ര എസ്ഐ അതുൽരാജിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന.
പൊലിസിനെക്കണ്ടു നിർത്താതെപോയ കാർ വൈകാതെ പൊന്നുരുന്നി റെയിൽവേ മാർഷൽ യാർഡിനു സമീപത്തുനിന്നു പൊലിസ് കണ്ടെത്തി. കാറിൻറെ ഉടമയ്ക്കെതിരെ പൊലിസ് കേസെടുത്തു. ഇദ്ദേഹം വിദേശത്താണ്.
പിന്നാലെ, ഉടമയുടെ സഹോദരിയുടെ മകനാണു കാറോടിച്ചതെന്നു പൊലിസ് കണ്ടെത്തി. പതിനേഴുകാരൻറെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് തയാറാക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിനു നൽകിയിട്ടുണ്ട്. അതേസമയം, തങ്ങളറിയാതെയാണു പതിനേഴുകാരൻ വാഹനമെടുത്തതെന്നാണു വീട്ടുകാർ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
