മലപ്പുറം: വിവാദത്തിലായ ഫെയർനെസ് ക്രീം എഫ്ട്യൂൺ ഇപ്പോഴും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യം. പൊലീസ് കേസെടുത്തിട്ടും പല ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇപ്പോഴും ക്രീം വാങ്ങാൻ സാധിക്കും.
മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം ഉപയോഗിച്ചതിലൂടെ പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ചതിൽ എഫ്ട്യൂൺ എന്ന കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്.
അമിത മെർക്കുറി സാന്നിധ്യമുള്ള ക്രീമിന്റെ ഇരയായി, താനും മെമ്പ്രാനസ് നെഫ്രോപ്പതി ബാധിതനായെന്ന് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട പെൺകുട്ടിയിൽ നിന്ന് മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ മൊഴിയെടുത്തതിനുശേഷമാണ് ഫേസ്ട്യൂൺ എന്ന ഫെയർനെസ് ക്രീമിനെതിരെ അരീക്കോട് പൊലീസ് കേസെടുത്തത്.
ഓൺലൈനിലൂടെ ഇത്തരത്തിൽ സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നത് നിരീക്ഷിക്കാൻ നിലവിൽ സംവിധാനമില്ല. ഓൺലൈനിലൂടെ വിൽക്കുന്ന ഉൽപന്നങ്ങൾ പരിശോധിക്കാനും സംവിധാനമില്ല. ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടത്തുന്ന പരിശോധനകൾ കടകളിൽ മാത്രമാണ് ഒതുങ്ങുന്നത്. ഈ പഴുത് മുതലെടുത്താണ് ഓൺലൈനിലൂടെ ഇത്തരം സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
