ഹരിപ്പാട് 15 വയസ്സുകാരി പീഡനത്തിന് ഇരയായി; മൂന്ന് ബന്ധുക്കൾ ഉൾപ്പെടെ 4 പേർക്ക് എതിരെ കേസ്

JUNE 17, 2026, 6:40 AM

ആലപ്പുഴ: ഹരിപ്പാട് 15 വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ മൂന്ന് ബന്ധുക്കൾ ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും, മറ്റ് രണ്ടുപേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

വീയപുരം സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെൺകുട്ടി സുഹൃത്തിനൊപ്പം ആലപ്പുഴയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ പോയതിന് പിന്നാലെ വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിനിടെ പെൺകുട്ടിയെയും സുഹൃത്തിനെയും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവന്നത്. കേസിലെ മൂന്ന് പ്രതികളും പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളാണെന്ന് പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

പെൺകുട്ടി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്, മാതാവ് ഒപ്പമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ളവർക്കായി അന്വേഷണം തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam