തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടിൽ തിരിമറിയെന്ന് ബിജെപിയുടെ ആരോപണം.
കോർപറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്ന് ബിജെപി കേന്ദ്രത്തിന് പരാതി നൽകി.
നഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നൽകിയതെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവാക്കിയെന്നാണ് സിപിഎം പറയുന്നത്.എന്നിട്ടും മാലിന്യ പ്രശ്നം പരിഹരിക്കാനായില്ല.
സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ ഏൽപ്പിച്ചത് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത കുടുംബശ്രീയെയാണ്. ഇതിൽ 2 കോടി രൂപയുടെ അഴിമതിയുണ്ട്. ഇ-റിക്ഷകൾ വാങ്ങിയതിലും അഴിമതിയുണ്ട്. മാത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകിയ പദ്ധതിയിൽ തട്ടിപ്പ് നടന്നു. ആർക്കൊക്കെ ലാപ്ടോപ് നൽകിയെന്നതിന് കണക്കില്ല. തെരുവുനായ വന്ധ്യംകരണത്തിനുള്ള ഫണ്ട് ചെലവാക്കിയതിലും തട്ടിപ്പുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
