കൊച്ചി: ഫുട്‌ബോൾ കളിക്കുന്നതിനിടെ പന്ത് എടുക്കാൻ പോയ 10 വയസുകാരന് മർദനം. ബ്ലായിത്തറയിൽ അനിൽ കുമാറിന്റെ മകൻ നവീന് ആണ് അയൽവാസിയുടെ മർദ്ദനത്തിൽ പരുക്കേറ്റത്.
കുട്ടിയുടെ കാൽ അയൽവാസി അടിച്ചൊടിച്ചെന്നാണ് പരാതി.
ചമ്പക്കര സെയ്ന്റ് ജോർജ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
നവീൻ കൂട്ടുകാരൊത്ത് വീടിന് സമീപത്തെ പറമ്പിൽ ഫുട്‌ബോൾ കളിക്കുമ്പോഴാണ് പന്ത് അടുത്ത വീടിന് സമീപത്തേക്ക് തെറിച്ചുപോയത്.
ഇതെടുക്കാൻ ചെന്നപ്പോഴാണ് പത്തുവയസുകാരന്റെ മർദിച്ചത്. സംഭവത്തിൽ സമീപവാസിയായ ദിവ്യദീപം വീട്ടിൽ ബാലന്റെ പേരിൽ കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്