താമരശ്ശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു 

JUNE 7, 2026, 8:46 PM

കോഴിക്കോട്:   താമരശ്ശേരി ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം. 

കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. 

പെരുമ്പാമ്പ് റോഡിൽ കിടക്കുന്നത് കാരണം ഗതാഗത തടസ്സം ഉണ്ടായിരുന്നു. കൽപ്പറ്റയിൽ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറിൽ ഭക്ഷണം കഴിക്കാൻ വരികയായിരുന്ന ആസാദ് കാറിൽ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.

vachakam
vachakam
vachakam

പാമ്പിനെ മാറ്റുന്നതിനായി പാമ്പിൻ്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്താണ് കടിയേറ്റത്.

ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam