പത്തനംതിട്ട: സിപിഐയിൽ നിന്നും രാജിവച്ച ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ ചേരും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ശ്രീനാദേവി കാണും.
പിന്നാലെ ഇന്ന് വൈകിട്ട് പത്തനംതിട്ട ഡിസിസി പ്രസിഡന്റിന്റെ കയ്യിൽ നിന്നും ശ്രീനാദേവി കോൺഗ്രസ് അംഗത്വം സ്വീകരിക്കും. കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതായും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ശ്രീനാദേവി പറഞ്ഞു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ശ്രീനാദേവി പാർട്ടി നേതൃത്വത്തോട് ഇടഞ്ഞാണ് രാജിവെച്ചത്. ഏറെക്കാലമായി പാർട്ടി നേതൃത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്ന ഇവർ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടായിരുന്നു സിപിഐ കൈക്കൊണ്ടത്.
നവംബർ മൂന്നിനാണ് ശ്രീനാദേവി സിപിഐ വിട്ടത്. സിപിഐ വിട്ടു എന്നും പാർട്ടിയുടെയും എഐവൈഎഫിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുന്നു എന്നുമായിരുന്നു ശ്രീനാദേവി രാജിക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്.
നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായും ഒട്ടനവധി പരാതികൾ സംസ്ഥാന നേതൃത്വത്തിന് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഇവർ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
