തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ ലോയേഴ്സ് കോൺഗ്രസിലും ഭിന്നത.
പട്ടികയിൽ ഉൾപ്പെട്ട ജിയോണ ജെയിംസ് സംഘടനയുടെ സജീവപ്രവർത്തകനല്ലെന്നും തെരഞ്ഞെടുത്തതിന്‍റെ മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
ലോയേഴ്സ് കോൺഗ്രസ് നോമിനിയെന്ന് പറഞ്ഞായിരുന്നു ജിയോണ ജെയിംസിൻ്റെ നിയമനത്തിനെതിരായ കെഎസ്‍യു പരാതി മുഖ്യമന്ത്രി തള്ളിയത്.
മുഖ്യമന്ത്രി വി ഡി സതീശനെ താറടിക്കാനുള്ള സംഘടിത നീക്കമാണ് ഇപ്പോഴത്തെ വിവാദമെന്ന് മുൻ അധ്യക്ഷൻ അഡ്വ.ചന്ദ്രശേഖരൻ ആരോപിച്ചു.
അനധികൃതമായി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന അബ്ദുറഹ്മാനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ചന്ദ്രശേഖരൻ, നിയമന ലിസ്റ്റിൽപ്പെട്ട ശരതും ജിയോണയും സംഘടനയുടെ സജീവ പ്രവർത്തകരാണെന്നും പറഞ്ഞു. അതിനിടെ, പാർട്ടി വക്താക്കളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങൾ കെപിസിസി വിലക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
