കൊച്ചി: അതീവ രഹസ്യമായി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്യാൻ പോയ ഉദ്യോഗസ്ഥരോട് പോലും എന്തിനാണ് അറസ്റ്റ് എന്ന വിവരം കൈമാറിയില്ല.
പരാതിയുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കണമെന്ന് ജി. പൂങ്കുഴലി ഐപിഎസ് നിർദേശം നൽകിയിരുന്നു. ഭ്രൂണത്തിൻ്റെ സാമ്പിൾ പോലും തെളിവായി ലഭിച്ചിരിക്കുന്ന കേസിലാണ് ഇപ്പോൾ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരാഴ്ച്ച നീണ്ട പൊലീസിന്റെ രഹസ്യനീക്കമാണ് ഇപ്പോള്‍ എംഎല്‍എയുടെ അറസ്റ്റ് വരെ എത്തിച്ചത്. രാഹുലിനെതിരെ വന്ന ആദ്യ രണ്ടു പരാതികളിലും കോടതിയില്‍ നിന്നും സംരക്ഷണം തേടിയ രാഹുല്‍ മൂന്നാമത്തെ പരാതി അറിഞ്ഞു പോലുമില്ലെന്നാണ് പുറത്തുവരുന്ന വിവരം.
രാഹുൽ സൗന്ദര്യ വസ്തുക്കൾ വാങ്ങി നൽകി, പിന്നാലെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും പരാതിക്കാരി
അങ്ങനെയൊരു പരാതിയെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ രാഹുല്‍ തന്റെ വക്കീലുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റൊരു ഹോട്ടലില്‍ താമസിക്കുന്ന തന്റെ പിഎ യെ വിവരം അറിയിക്കണമെന്ന് പറഞ്ഞെങ്കിലും അതൊക്കെ തങ്ങള്‍ അറിയിച്ചോളാമെന്നായിരുന്നു പൊലീസിന്റെ മറുപടി. ആദ്യം ഹോട്ടല്‍മുറിയില്‍ നിന്നും പുറത്തുകടക്കാന്‍ വിസമ്മതിച്ച രാഹുല്‍ പിന്നീട് പൊലീസിനു വഴങ്ങുകയായിരുന്നു.
ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുപോകാതിരിക്കാനായി സിസിടിവി ബ്ലോക്ക് ചെയ്യുകയും ജീവനക്കാരുടെയെല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവയ്ക്കുകയും ചെയ്തു. പൊലീസ് അതിര്‍ത്തി വിട്ട ശേഷമാണ് മോബൈല്‍ ഫോണുകള്‍ ജീവനക്കാര്‍ക്ക് തിരിച്ചുനല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
