തിരുവനന്തപുരം: പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ലെന്നും പരിശോധന വിപുലമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ.
പകർച്ചവ്യാധികൾ വ്യാപകമായതോടെ കൂടുതൽ പ്രതിരോധ നടപടികളിലേക്ക് നീങ്ങി, ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈപവർ കമ്മിറ്റി രൂപീകരിച്ചതായി കെ മുരളീധരൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുകൾ കാരണമാണ് തടസ്സപ്പെട്ടത്.
ഇന്ന് ചേർന്ന യോഗത്തിൽ പകർച്ചവ്യാധി നിയന്ത്രണം, മരുന്നുകളുടെ ലഭ്യതയും സംഭരണവും എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് റിപ്പോർട്ട് നൽകാൻ ഹൈ പവർ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു.
ചെയർമാൻ എസ് എസ് ലാൽ, കോ ഓർഡിനേറ്റർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
