തൃശ്ശൂർ: വ്യാജ സ്വർണ കട്ടികൾ വിൽപ്പന നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കെ ജി എഫ് സ്വാമി എന്ന് വിളിക്കുന്ന പത്തനംതിട്ട മാധവ മംഗലത്ത് മനാഴിയിൽ വീട്ടിൽ ഷാജി ( 61 )യാണ് പിടിയിലായത്.
സ്വർണ ഖനിയിൽ നിന്ന് നേരിട്ട് എത്തിക്കുന്ന സ്വർണ കട്ടികൾ നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തൃശൂരാണ് ഷാജി തട്ടിപ്പിന് തെരഞ്ഞെടുത്ത കേന്ദ്രം.
അഡ്വാന്‍സായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതി. കൊടുങ്ങല്ലൂരിലായിരുന്നു ഷാജി ഏറെ നാളായി താമസിച്ചിരുന്നത്.
ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണം കൊണ്ടു വന്നു നല്‍കും. ഇടനിലക്കാരില്ല, തനിത്തങ്കം. സാമ്പിളായി വെട്ടിത്തിളങ്ങുന്ന സ്വര്‍ണക്കട്ടിയും കാണിക്കും. ഇങ്ങനെയാണ് പത്തനംതിട്ട സ്വദേശി ഷാജി എന്ന കെജിഎഫ് സ്വാമി തട്ടിപ്പ് നടത്തിയിരുന്നത്.
മാടവന സ്വദേശി ഷബീര്‍ എന്നയാളില്‍ നിന്ന് അഞ്ച് ലക്ഷത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിലാണ് കെജിഎഫ് സ്വാമിക്ക് പൂട്ടു വീണത്. പരാതി അന്വേഷിച്ച കൊടുങ്ങല്ലൂര്‍ പൊലീസ് കെജിഎഫ് സ്വാമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
