കൊച്ചി: വൻ തുക വായ്പ എടുത്ത് കുവൈത്തിൽ നിന്ന് മലയാളി നഴ്സുമാർ അടക്കം മുങ്ങിയ കേസിൽ പ്രതികളുടെ മുൻകൂർജാമ്യാപേക്ഷ തളളി ഹൈക്കോടതി.
കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും പ്രതികൾ ഒരു കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചു എന്നതാണ് കേസ്.
കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ, മുവാറ്റുപുഴ സ്വദേശി രാഘുൽ രതീഷൻ, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്.
കേരളത്തിൽ നിന്നുളള 1300 ഓളം പേർ ബാങ്കിനെ വഞ്ചിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുളളത്.
1425 ഇന്ത്യക്കാർ കുവൈത്ത് ഗൾഫ് ബാങ്കിൽ നിന്നായി 700 കോടി തട്ടിയെന്നായിരുന്നു പരാതി. കേരളത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പത്ത് കേസുകളിലായി 10.21 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ഉയർന്ന ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്