നിശബ്ദനായിരുന്നാൽ ഞാൻ ആണല്ലാതാകും: രാഹുലിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്  

AUGUST 21, 2025, 8:42 PM

 കൊച്ചി: ​ഗുരുതരമായ ആരോപണങ്ങൾ ഉയർന്നുവന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ  പരോക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ. നിശബ്ദനായിരുന്നാൽ താൻ ആണല്ലാതാകുമെന്നും വ്യക്തിയായാലും പ്രസ്ഥാനമായാലും തെറ്റുണ്ടെങ്കിൽ തിരുത്തണമെന്നും വിഷ്ണു ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എനിക്ക് രണ്ട് പെൺമക്കളാണ്. പിന്നെ ഭാര്യയും അമ്മയും. വീട്ടിൽ ഞാൻ മാത്രമേ ആണായുള്ളു. നിശബ്ദനായിരുന്നാൽ ഞാൻ ആണല്ലാതാകും.

vachakam
vachakam
vachakam

എത്രയോ സഹപ്രവർത്തകർമാർ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു. അവർക്ക് ഞങ്ങളിൽ ഒരു വിശ്വാസമുണ്ട്. അവർക്ക് മാത്രമല്ല, അവരുടെ രക്ഷിതാക്കൾക്കും. നിശബ്ദനായിരുന്നാൽ വിശ്വാസത്തിന്റെ സ്നേഹചങ്ങലകൾ അർത്ഥശൂന്യമാകും.

ആനേകം പേരുടെ ചോര, അനേകം പേരുടെ വിയർപ്പ്, എത്രയോ പേരുടെ ജീവൻ. നിശബ്ദനായിരുന്നാൽ പോർനിലകളിൽ- പടർന്ന ചോരയിൽ വെള്ളം കലർത്തലാകും. രക്തസാക്ഷിത്വങ്ങളുടെ കഴുത്തറുക്കലാകും.

പടയൊരുക്കമല്ല, കുതികാൽവെട്ടല്ല, ഒരു അച്ഛന്റെ ആശങ്കകൾ മാത്രം വിശ്വാസത്തിന്റെ സ്നേഹചങ്ങല തകരരുതെന്ന പ്രാർത്ഥന മാത്രം.

vachakam
vachakam
vachakam

സീസറിൻ്റെ ഭാര്യ സംശയത്തിന് അതീത ആയിരിക്കണം. തെറ്റുണ്ടെങ്കിൽ തിരുത്തണം. അത് വ്യക്തിയായാലും പ്രസ്ഥാനമായാലും.


അഡ്വ.വിഷ്ണു സുനിൽ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam