ന്യൂഡെല്‍ഹി: തബല വിദ്വാന്‍ സക്കീര്‍ ഹുസൈനെ ഹൃദയ സംബന്ധമായ അസുഖങ്ങളോടെ യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും പുല്ലാങ്കുഴല്‍ വാദകനുമായ രാകേഷ് ചൗരസ്യ പറഞ്ഞു. സക്കീര്‍ ഹുസൈന്‍ ്അന്തരിച്ചെന്ന് ചില മാധ്യമങ്ങള്‍ ഞായറാഴ്ച തെറ്റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആഗോള തലത്തിലേക്ക് തബലയെ എത്തിച്ച 73 കാരനായ സംഗീതജ്ഞന് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഹുസൈന്റെ മാനേജര്‍ നിര്‍മ്മല ബചാനി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടാഴ്ചയായി ഹൃദയ സംബന്ധമായ പ്രശ്നത്തെ തുടര്‍ന്ന് അദ്ദേഹത്തെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബചാനി പറഞ്ഞു.
'അദ്ദേഹത്തിന് സുഖമില്ല, ഇപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഞങ്ങളെല്ലാവരും സ്ഥിതിയെക്കുറിച്ച് ആശങ്കാകുലരാണ്,' ചൗരസ്യ പിടിഐയോട് പറഞ്ഞു.
തന്റെ സഹോദരന്റെ സ്ഥിതി 'വളരെ ഗുരുതരമാണ്' എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ശ്വാസമെടിുക്കുന്നുണ്ടെന്ന് ഹുസൈന്റെ സഹോദരി ഖുര്‍ഷിദ് പിടിഐയോട് പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പികര്കരുതെന്ന് ഖുര്‍ഷിദ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
'എന്റെ സഹോദരന്‍ ഈ സമയത്ത് കടുത്ത രോഗാവസ്ഥയിലാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ എല്ലാ ആരാധകരോടും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കാനും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും വലിയ കയറ്റുമതി എന്ന നിലയില്‍, അദ്ദേഹത്തെ ഇത്രവേഗം അവസാനിപ്പിക്കരുത്,' ഖുര്‍ഷിദ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്