മുംബൈ: ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയിൽ നിന്ന് രാജിവെച്ച് ഭംടാര- പവനി എംഎൽഎ. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.
നരേന്ദ്ര ബോന്ദേക്കറാണ് പാർട്ടിയിലെ മുഴുവൻ പദവികളും ഒഴിഞ്ഞത്. ശിവസേനയുടെ ഉപനേതാവും വിദർഭയിലെ പാർട്ടി കോ-ഓർഡിനേറ്ററുമായിരുന്നു നരേന്ദ്ര ബോന്ദേക്കർ.
അതേസമയം നിയമസഭാ അംഗത്വം അദ്ദേഹം രാജിവെച്ചിട്ടില്ല. വിദർഭ മേഖലയില്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണ സഖ്യമായ മഹായുതി 62 സീറ്റുകളിൽ 47 സീറ്റുകളും സ്വന്തമാക്കിയിരുന്നു.
മൂന്ന് തവണ എംഎൽഎയായ ബോന്ദേക്കറിന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹത്തെ വെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുസംബന്ധിച്ച് ഏകനാഥ് ഷിൻഡെ, മുതിർന്ന നേതാക്കളായ ഉദയ് സാമന്ത്, ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ എന്നിവർക്ക് കത്തയച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടർന്നാണ് രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്