ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായി പ്രിയങ്കാ ഗാന്ധി ഇന്ന് പാര്‍ലമെന്റിലെത്തിയത് പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ബാഗ് ധരിച്ച്. ഗാസയിലെ ഇസ്രയേല്‍ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും പാലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
പാലസ്തീന്‍ എന്ന് ആലേഖനം ചെയ്ത ബാഗ് അണിഞ്ഞുള്ള പ്രിയങ്കയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായി. പാലസ്തീന്‍ എന്ന വാക്ക് ആലേഖനം ചെയ്ത ഹാന്‍ഡ്ബാഗില്‍ തണ്ണിമത്തന്‍ ഉള്‍പ്പെടെയുള്ള പാലസ്തീനിയന്‍ ചിഹ്നങ്ങളും സമാധാനത്തിന്റെ വെള്ളരി പ്രാവും ഉണ്ട്. ഡല്‍ഹിയിലെ പാലസ്തീന്‍ എംബസിയുടെ ചുമതലയുള്ള അബേദ് എല്‍റാസെഗ് അബു ജാസര്‍, പ്രിയങ്ക ഗാന്ധിയുടെ വയനാട് തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിച്ചിരുന്നു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പാലസ്തീന്‍ ബാഗ് അണിഞ്ഞ് പ്രിയങ്ക പാര്‍ലമെന്റിലെത്തിയത്.
ജൂണില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ഗവണ്‍മെന്റിന്റേത് വംശഹത്യ നടപടി എന്നാണ് പ്രിയങ്ക വിമര്‍ശിച്ചത്. യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തെ നെതന്യാഹു ന്യായീകരിച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്