ദില്ലി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ കൈവശമുള്ള ജവഹർലാൽ നെഹ്റുവിന്‍റെ കത്തുകൾ തിരിച്ചേൽപിക്കണമെന്ന ആവശ്യവുമായി നെഹ്റു മെമ്മോറിയൽ ലൈബ്രറി. ഇക്കാര്യത്തിൽ രാഹുല്‍ ഗാന്ധി ഇടപെടണമെന്ന ആവശ്യവുമായാണ് നെഹ്റു മെമ്മോറിയൽ ലൈബ്രറി കത്ത് നൽകിയിരിക്കുകയാണ്.
നെഹ്റു മെമോറിയൽ ലൈബ്രറി ഭരണസമിതി അംഗവും അഹമ്മദാബാദ് സ്വദേശിയും ചരിത്രകാരനുമായ റിസ്വാൻ കാദ്രിയാണ് രാഹുലിന് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചത്.
എഡ്വിന മൗണ്ട് ബാറ്റൻ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ തുടങ്ങിയവർക്കയച്ച കത്തുകൾ ലൈബ്രറിക്ക് തിരിച്ചു നൽകാനോ, കോപ്പികൾ ലഭ്യമാക്കാനോ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്.
നെഹ്റു മെമോറിയൽ ലൈബ്രറിക്ക് കൈമാറിയിരുന്ന രേഖകളിൽനിന്നും 2008ൽ സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം കത്തുകൾ തിരിച്ചെടുത്തിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്