ന്യൂഡല്‍ഹി: അമിത ജോലി ഭാരത്തെ തുടര്‍ന്ന് 26 കാരി അന്ന സെബാസ്‌ററ്യന്‍ മരണപ്പെട്ട സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എംപി. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ തേടിയ ഹൈബി ഈഡന്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അമിത ജോലി ഭാരം ചെറുപ്പക്കാരുടെ ജീവനെടുക്കുമ്പോള്‍ ഇടപെടല്‍ വേണമെന്നാണ് എംപി സഭയില്‍ ആവശ്യപ്പെട്ടത്.
രാജ്യത്തെ ചെറുപ്പക്കാരുടെ മാനവ വിഭവശേഷിയാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹൈബി ഈഡന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. കോര്‍പറേറ്റ് ലൈഫ് ബാലന്‍സിലെ അസന്തുലിതാവസ്ഥയും ഐടി പ്രഫഷണലുകളുടെ ക്ഷേമവും ഈ സമയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും ഹൈബി പറഞ്ഞു.
കൊച്ചിയില്‍ നിന്നുള്ള 26 വയസ് മാത്രം പ്രായമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്‌ററ്യന്റെ അകാല മരണം അമിത ജോലി ഭാരത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. ജോലിഭാരം എങ്ങനെ തൊഴിലാളികളുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്നു എന്ന വിഷയത്തിലാണ് വെളിച്ചം വീശുന്നതാണ് ഈ സംഭവ വികാസം; ഹൈബി ഈഡന്‍ പറഞ്ഞു.
ഈ ചെറുപ്പക്കാരി മിടുക്കിയായ വിദ്യാര്‍ത്ഥി കൂടിയായിരുന്നു, എര്‍ണസ്റ്റ് ആന്‍ഡ് യംഗ് എന്ന സ്ഥാപനത്തിലാണ് കുട്ടി ജോലി ചെയ്തിരുന്നത്. കോര്‍പ്പറേറ്റുകളും എംഎന്‍സികളും ചേര്‍ന്ന് നടത്തിയ ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍ ആണിതെന്ന് വേണം പറയാന്‍. ഈ ചെറുപ്പക്കാരിക്ക് ദിവസം 14 മണിക്കൂര്‍ വച്ച് ഏഴ് ദിവസവും ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.
മാനസികാരോഗ്യം എന്നത് വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. അന്നയുടെ മരണത്തില്‍ മതിയായ നടപടികള്‍ എടുക്കാനും ആവശ്യമായ അന്വേഷണം നടത്താനും ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്