ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ക്കായി ഉടന്‍ ചൈന സന്ദര്‍ശിക്കും. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പട്രോളിങ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഒക്ടോബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതിന് ശേഷമാണ് എന്‍എസ്എ ഡോവലിന്റെ ചൈനാ സന്ദര്‍ശനം.
2020 ല്‍ അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികളായ അജിത് ഡോവലും ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യിയും ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ അജിത് ഡോവല്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താന്‍ ഒക്ടോബറില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ആഹ്വാനം ചെയ്തിരുന്നു. അതിര്‍ത്തിയില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നത് ഇരുരാജ്യങ്ങളുടെയും മുന്‍ഗണന വിഷയമായി തുടരണമെന്നും പരസ്പര വിശ്വാസമാണ് ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനമെന്നും മോദി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്