ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ.എസ് ശര്‍മിള അറസ്റ്റില്‍

FEBRUARY 22, 2024, 7:03 PM

വിജയവാഡ: ആന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) പ്രസിഡൻ്റ് വൈ.എസ്. ശർമിളയെ വിജയവാഡ പൊലീസ് അറസ്റ്റ് ചെയ്തു  .

സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ് അറസ്റ്റ്. ശർമിളയ്‌ക്കൊപ്പം മുതിർന്ന നേതാവ് ജി. രുദ്ര രാജു ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്.

ബലം പ്രയോഗിച്ചാണ് പോലീസ് ശർമിളയെ അറസ്റ്റ് ചെയ്തത്. വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ വലിച്ചിഴച്ച്‌ പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ ശർമിളയുടെ കൈക്ക് പരിക്കേറ്റു.

vachakam
vachakam
vachakam

സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് എ.പി.സി.സി. പ്രസിഡന്റ് വൈ.എസ്. ശർമിള 'ചലോ സെക്രട്ടേറിയേറ്റ്' പ്രതിഷേധ മാർച്ച്‌ നയിച്ചത്. 

 ആന്ധ്ര രത്നഭവനില്‍ നിന്ന് ആരംഭിച്ച മാർച്ച്‌ എലൂരു റോഡില്‍ വെച്ച്‌ പോലീസ് തടഞ്ഞു. രണ്ട് മണിക്കൂറോളം നീണ്ട സംഘർഷത്തിനൊടുവിലാണ് ശർമിളയേയും മറ്റുള്ളവരേയും പോലീസ് കസ്റ്റഡിയിലെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam