ഡാം തുറന്നുവിട്ടപ്പോള്‍ യുവാവ് പാറയുടെ മുകളില്‍ കുടുങ്ങി; വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുട്യൂബറെ ഒഴുക്കില്‍പ്പെട്ട് കാണാതായി

AUGUST 24, 2025, 7:06 PM

ഭുവനേശ്വര്‍: വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിടയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു. ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുള്ള ദുഡുമ വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിടയാണ് അപകടം സംഭവിച്ചത്. ബെര്‍ഹാംപുര്‍ സ്വദേശിയായ സാഗാര്‍ ടുഡു എന്ന യുട്യൂബറാണ് ഒഴുക്കില്‍പ്പെട്ടതെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. 

ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു സാഗര്‍. സാഗര്‍ തന്റെ യുട്യൂബ് ചാനലിന് വേണ്ടി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ദുഡുമ വെള്ളച്ചാട്ടത്തിനു സമീപം സുഹൃത്തുമായി എത്തിയതെന്നാണ് വിവരം.

കോരാപുട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് മച്ച്കുണ്ഡ് ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമായിരുന്നു. തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഡാം തുറന്നുവിട്ടപ്പോള്‍ യുവാവ് ഒരു പാറയുടെ മുകളില്‍ നില്‍ക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് വര്‍ധിച്ചതോടെ സാഗര്‍ പാറയുടെ മുകളില്‍ കുടുങ്ങി. ശക്തമായി വെള്ളം ഒഴുക്കിയെത്തിയതോടെ പാറയില്‍ നിന്ന യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നു.

നാട്ടുകാരും വിനോസഞ്ചാരികളും ചേര്‍ന്ന് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മച്ച്കുണ്ഡ് പൊലീസും അഗ്‌നിശമന സേനയും എത്തി തിരച്ചില്‍ ആരംഭിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam