കോസ്റ്റ് ഗാർഡിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ അനുവദിക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ പുരുഷാധിപത്യ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമർശനവുമായി സുപ്രീം കോടതി. കരസേനയും നാവികസേനയും ഇത്തരമൊരു നയം ഇതിനകം നടപ്പാക്കിയപ്പോഴുള്ള വ്യത്യാസത്തെ കോടതി ചോദ്യം ചെയ്തു. സ്ത്രീകൾക്ക് അതിർത്തികൾ സംരക്ഷിക്കാൻ കഴിയുമെങ്കിൽ, തീരങ്ങൾ സംരക്ഷിക്കാൻ അവർക്ക് ഒരുപോലെ കഴിവുണ്ടെന്ന് കോടതി വ്യക്തമാക്കി.
അതേസമയം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, "സ്ത്രീ ശക്തി"യെക്കുറിച്ചുള്ള സർക്കാരിന്റെ പൊള്ളയായ വാക്കുകളിൽ നിരാശ പ്രകടിപ്പിക്കുകയും, ഈ ലക്ഷ്യത്തോടുള്ള യഥാർത്ഥ പ്രതിബദ്ധത പ്രകടിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കോസ്റ്റ് ഗാർഡ് ഷോർട്ട് സർവീസ് അപ്പോയിൻ്റ്മെന്റ് ഓഫീസറായ പ്രിയങ്ക ത്യാഗി സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിനെ അഭിസംബോധന ചെയ്തു, "നിങ്ങൾ നാരീ ശക്തി, നാരി ശക്തി, എന്ന് പറയുന്നത് ഇപ്പോൾ അത് ഇവിടെ കാണിക്കൂ. കോസ്റ്റ് ഗാർഡ് മേഖലയിൽ സ്ത്രീകളെ കാണാൻ ആഗ്രഹിക്കാത്ത നിങ്ങൾ എന്തിനാണ് പുരുഷാധിപത്യം കാണിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾക്ക് തീരസംരക്ഷണ സേനയോട് ഉദാസീനമായ മനോഭാവം" എന്നാണ് കോടതി ചോദിച്ചത്.
കരസേനയ്ക്കും നാവികസേനയ്ക്കും വ്യത്യസ്തമായ മേഖലയിലാണ് കോസ്റ്റ് ഗാർഡ് പ്രവർത്തിക്കുന്നതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി വാദിച്ചു. അതേസമയം ഇക്കാര്യം ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിയോജിച്ചു, സ്ത്രീകൾക്ക് തീരസംരക്ഷണ സേനയിൽ കഴിയില്ലെന്ന കാലഹരണപ്പെട്ട ധാരണയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇവരുടെ വാദം.
സ്ത്രീകൾക്ക് കോസ്റ്റ് ഗാർഡിൽ കഴിയില്ലെന്ന് പറഞ്ഞിരുന്ന കാലം കഴിഞ്ഞു. സ്ത്രീകൾക്ക് അതിർത്തികൾ സംരക്ഷിക്കാൻ കഴിയുമെങ്കിൽ, സ്ത്രീകൾക്ക് തീരങ്ങളും സംരക്ഷിക്കാൻ കഴിയും, എന്ന് 2020 ലെ സുപ്രധാന വിധിയെ ഉയർത്തിക്കാട്ടിക്കൊണ്ട് ബെഞ്ച് പ്രസ്താവിച്ചു.
കോസ്റ്റ് ഗാർഡിലെ ആദ്യത്തെ മുഴുവൻ വനിതാ ക്രൂവിൻ്റെ ഭാഗമായിരുന്ന പ്രിയങ്ക ത്യാഗി, പെർമനന്റ് കമ്മീഷനായി പുരുഷ ഓഫീസർമാരുമായി തുല്യത ആവശ്യപ്പെട്ട് ആണ് ഇവർ ഹർജി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്