മഹാരാഷ്ട്ര വിരാറിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് യുവതിയും കുഞ്ഞും മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു.11 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതെന്ന് വസായ്-വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. അവശനിലയിൽ കണ്ടെത്തിയ ആരോഹി ഓംകാർ ജോവിൽ (24), അവരുടെ ഒരു വയസ്സുള്ള മകൾ ഉത്കർഷ എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.പരിക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ 12 മണിയോടെ നാരംഗി റോഡിലെ നാല് നിലയുള്ള അപ്പാർട്ട്‌മെന്റിന്റെ പിൻഭാഗം തകര്‍ന്നു വീഴുകയായിരുന്നു. അഗ്നിശമന സേനയും എൻഡിആര്‍എഫും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തര സേവനങ്ങൾ ഉടനടി സ്ഥലത്തെത്തിയിരുന്നു.മുൻകരുതൽ എന്ന നിലയിൽ സമീപ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.”
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്