ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ‘ഹൃദയാഘാതം’ എന്ന് നടിച്ചു; 20 ദിവസത്തിന് ശേഷം കാമുകനുമായി വിവാഹം; ഒടുവിൽ വമ്പൻ ട്വിസ്റ്റ് 

MARCH 9, 2026, 1:16 AM

ബംഗളൂരു: തുമകുരു സ്വദേശിയായ പരമേഷ്യുടെ മരണത്തിൽ വൻ ട്വിസ്റ്റ്. ജനുവരി 29-നാണ് പരമേഷ് മരിച്ചത്. ഹൃദയാഘാതമാണെന്ന ഭാര്യ ആശ (46)യുടെ വാക്കുകൾ വിശ്വസിച്ച് ബന്ധുക്കൾ പിറ്റേദിവസം തന്നെ മൃതദേഹം സംസ്കരിച്ചിരുന്നു.

എന്നാൽ പരമേഷ് മരിച്ച് കൃത്യം 20 ദിവസത്തിന് ശേഷം, ഫെബ്രുവരി 19-ന് ആശ തന്റെ കാമുകനായ ചന്ദ്രപ്പ (48)യെ വിവാഹം കഴിച്ചതോടെ ബന്ധുക്കൾക്ക് പരമേശിന്റെ മരണത്തിൽ സംശയം ശക്തമായി. ഇതോടെയാണ് പരമേഷിന്റെ സഹോദരിമാരും നാട്ടുകാരും പൊലീസിൽ പരാതി നൽകിയത്. പരമേഷ് മുൻപ് നേരിട്ടിരുന്ന പീഡനങ്ങളും ശരീരത്തിലെ പാടുകളും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

തുടർന്ന് തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പരിശോധനയിൽ ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് വ്യക്തമായി. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

vachakam
vachakam
vachakam

പിന്നീട് പൊലീസ് ചോദ്യം ചെയ്തതോടെ ആശയും ചന്ദ്രപ്പയും കുറ്റം സമ്മതിച്ചു. മദ്യപിച്ച് ഉറങ്ങുകയായിരുന്ന പരമേഷിനെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഇരുവരും വെളിപ്പെടുത്തിയത്. പ്രതികളായ ആശയെയും ചന്ദ്രപ്പയെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇരുവരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam