പക്ഷിപ്പനി ഭീതിയില്‍ കര്‍ണാടക: 7500 കോഴികളെ കൊന്നൊടുക്കി; പത്ത് പേര്‍ ക്വാറന്റൈനില്‍

APRIL 18, 2026, 3:30 AM

ബംഗളൂരു: കര്‍ണാടകയില്‍ കോഴി ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഫാമിലെ 7500 കോഴികളെ കൊന്നൊടുക്കി. ഫാമിലെ പത്ത് ജീവനക്കാരെ മുന്‍കരുതല്‍ നടപടിയായി ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഫാമിലെ ജീവനക്കാരുടെ ആരോഗ്യനില അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്. ഏപ്രില്‍ 14 ന് ഫാമില്‍ നടത്തിയ പതിവ് പരിശോധനയിലാണ് കോഴികളില്‍ അണുബാധ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

ഹെസരഘട്ടയ്ക്ക് സമീപമുള്ള 36 ഗ്രാമങ്ങളും 54 ചിക്കന്‍ ഔട്ട്ലെറ്റുകളും നിരീക്ഷണ പരിധിയില്‍ കൊണ്ടുവന്നു. ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഫാമില്‍ നിന്ന് ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കോഴികളെ വിതരണം ചെയ്തിട്ടുള്ളതായാണ് വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam