ചെന്നൈ: ഭർത്താവ് മൊബൈല്‍ഫോണ്‍ എറിഞ്ഞുടച്ചതിന്റെ ദേഷ്യത്തില്‍ രണ്ട് മക്കളെയും കൊലപ്പെടുത്തി തൂങ്ങി മരിച്ചു യുവതി. വിഴുപുരം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പെണ്ണരശി (29) യാണ് ഏഴും നാലും വയസ്സുള്ള പെണ്‍മക്കളെ ചുരിദാര്‍ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്.
എട്ടുവര്‍ഷം മുമ്പാണ് ഗോപിനാഥും പെണ്ണരശിയും പ്രണയിച്ച് വിവാഹം കഴിച്ചത്. വിഴുപുരം സ്വദേശികളായ ഇരുവരും ചെന്നൈയില്‍ പഠനത്തിനിടെയാണ് പ്രണയത്തിലായത്. പേണ്ണരശി അവരുടെ വീട്ടുകാരുമായി എപ്പോഴും ഫോണില്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവ് ഗോപിനാഥ് വഴക്കുണ്ടാക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ ദിവസവും ഈ വിഷയത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ട്.
വഴക്കിനിടയിൽ പെണ്ണരശിയുടെ ഫോണ്‍ ഗോപിനാഥ് എറിഞ്ഞുടച്ചു. പിന്നീട് ഗോപിനാഥ് പുറത്ത് പോയപ്പോഴാണ് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയത്.ഗോപിനാഥ് വീട്ടില്‍ തിരിച്ചെത്തി വിളിച്ചിട്ടും ആരും വാതില്‍ തുറക്കാതെ വന്നതോടെ നാട്ടുകാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാന് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്