ന്യൂഡല്‍ഹി : ഭിന്നശേഷിക്കാരനായ പതിനൊന്നുകാരനുമായി അമ്മ ഫ്‌ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ഗ്രേയിറ്റര്‍ നോയിഡയിലാണ് സംഭവം.
മകന്റെ അസുഖത്തില്‍ 37കാരിയായ സാക്ഷി ചൗള കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇതാണ് ജീവനൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രാവിലെ പത്തുമണിയോടെയാണ് മകനുമായി ചാടി യുവതി ജീവനൊടുക്കിയത്.വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പെലീസ് പറഞ്ഞു.
' ക്ഷമിക്കണം, ഞങ്ങള്‍ ഈ ലോകം വിട്ടുപോകുന്നു. ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ കാരണം നിങ്ങളുടെ ജീവിതം നശിക്കരുത്. ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദിയല്ല.'- കുറിപ്പില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്