തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ-ഡീസൽ വില കുത്തനെ ഉയരുമോ? മുന്നറിയിപ്പുമായി കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ്

APRIL 23, 2026, 1:42 AM

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇന്ധനവിലയിൽ വൻ വർധനവിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് വ്യക്തമാക്കുന്നത് അനുസരിച്ചു നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വില ലിറ്ററിന് 25 മുതൽ 28 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ്.

അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 104 ഡോളർ ആയി ഉയർന്നിരിക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ലോകത്തിലെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് വഴി ഗതാഗതം തടസപ്പെട്ടു എന്നിവയാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണ വിതരണവും ഇന്ത്യയുടെ 40 ശതമാനം എണ്ണ ഇറക്കുമതിയും ഈ കടലിടുക്കിലൂടെ നടക്കുന്ന സാഹചര്യത്തിൽ, ഈ വഴിയിലുണ്ടായ തടസ്സം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുകയാണ്. ഇറാൻ വാണിജ്യ കപ്പലുകൾക്ക് നേരെ വെടിവെച്ചതും ചില കപ്പലുകൾ പിടിച്ചെടുത്തതും സ്ഥിതി കൂടുതൽ ഗുരുതരമാക്കി.

vachakam
vachakam
vachakam

അതേസമയം അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നിട്ടും രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സർക്കാർ വില വർധന താൽക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നത്. ഏപ്രിൽ 29-ന് അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞാൽ എണ്ണക്കമ്പനികൾക്ക് വില വർധിപ്പിക്കാൻ അനുമതി ലഭിക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വില വർധനവിന്റെ ആഘാതം ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടമായി മാറുന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രതിമാസം ഏകദേശം 27,000 കോടി രൂപയുടെ അധിക ബാധ്യതയാണ് കണക്കാക്കുന്നത്. ഇറക്കുമതി ചെലവ് പ്രതിദിനം 190 മുതൽ 210 മില്യൺ ഡോളർ വരെ ഉയർന്നിട്ടുണ്ട്.

സർക്കാർ എക്‌സൈസ് ഡ്യൂട്ടി കുറച്ചത് ചെറിയ ആശ്വാസം നൽകിയെങ്കിലും, ക്രൂഡ് ഓയിൽ വില 120 ഡോളറിലേക്ക് ഉയർന്നാൽ വൻതോതിലുള്ള വില വർധന ഒഴിവാക്കാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam