ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ ദില്ലി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പരസ്യ പ്രതിഷേധത്തിന് പിന്തുണയുമായി പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്.
പാർട്ടി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയാണെങ്കിൽ താൻ 42 ദിവസം (ആറാഴ്ച) നീണ്ടുനിൽക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
പ്രതിഷേധത്തിന്റെ ഭാഗമാകാൻ താൻ ലഡാക്കിൽ നിന്ന് ദില്ലിയിലേക്ക് തിരിക്കുകയാണെന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കി."ജൂൺ ആറിന് നിങ്ങളെയെല്ലാം കാണുന്നതിനായി ഞാൻ ലഡാക്കിൽനിന്ന് ദില്ലിയിലേക്ക് വരും. നമ്മൾ ജന്തർ മന്തറിൽ വെച്ച് കാണും. എന്നാൽ ഏതെങ്കിലും കാരണവശാൽ അവർ (കോക്രോച്ച് ജനത പാർട്ടി നേതാക്കൾ) അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ, എനിക്ക് ഒട്ടും താൽപ്പര്യമില്ലാത്ത ഒരു കടുത്ത നടപടി സ്വീകരിക്കാൻ ഞാൻ നിർബന്ധിതനാകും. ഞാൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഇത്തവണ അത് ആറാഴ്ച അഥവാ 42 ദിവസം നീണ്ടുനിൽക്കും. ഞാൻ അതിന് പൂർണ്ണമായി തയ്യാറാണ്, നിങ്ങൾ എന്ത് ചെയ്യും?" സോനം വാങ്ചുക്ക് വീഡിയോ സന്ദേശത്തിൽ ചോദിച്ചു.
അതിനിടെ, ജന്തർമന്തറിലെ പ്രതിഷേധത്തിന് നേതൃത്വം നൽകാനായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ ദില്ലിയിൽ എത്തിച്ചേർന്നു.അമേരിക്കയിൽ നിന്ന് ദില്ലി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാനായി വൻ ജനക്കൂട്ടം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു.
ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം ഉയർത്തിക്കാട്ടിയാണ് അഭിജിത്ത് ദീപ്കെ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. തുടർന്ന് അദ്ദേഹം നേരിട്ട് ജന്തർമന്തറിലേക്ക് പുറപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
