ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ യോഗത്തിലെ ജനക്കൂട്ടം വോട്ടായി മാറുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ രജനികാന്ത്. 'നോ കമന്റ്‌സ്' എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ജയിലര്‍ 2 സിനിമയുടെ ഷൂട്ടിംഗിനായി പാലക്കാട്ടേക്ക് പോകുന്നതിനിടെ കോയമ്പത്തൂരിൽ വച്ചായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം.
അതേസമയം വിജയ്‌യുടെ ആദ്യ സംസ്ഥാന പര്യടനത്തിലേക്ക് പാര്‍ട്ടിയുടെ ശക്തിപ്രകടനം എന്ന നിലയില്‍ വലിയ ആള്‍ക്കൂട്ടം എത്തിയിരുന്നു. റോഡ് ഷോ പാടില്ലെന്നതടക്കം കര്‍ശന ഉപാധികളെല്ലാം മറികടന്നായിരുന്നു തിരുച്ചിറപ്പള്ളിയിലെ പരിപാടികള്‍.
38 ജില്ലകളിലൂടെയും കടന്നുപോകുന്ന പര്യടനം ഡിസംബര്‍ 20 വരെ തുടരും. ശനിയാഴ്ചകളിലും ഏതാനും ഞായറാഴ്ചകളിലുമാണ് പര്യടനവും പൊതുസമ്മേളനങ്ങളും നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്