ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന ഒരു വിഐപി പ്രോട്ടോക്കോളിന് പ്രതീകാത്മകമായ മാറ്റം കുറിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്.
സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നുവന്ന ഒരു അഭ്യര്‍ത്ഥനയ്ക്ക് തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി നല്‍കിയ മറുപടിയായാണ് ഈ മാറ്റം വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസിലെ കസേരകളില്‍ നിന്നും പരമ്പരാഗതമായി വിരിച്ചുവരാറുള്ള വെള്ള ടൗവലുകള്‍ അദ്ദേഹം ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളിലാണ് ഈ മാറ്റം വ്യക്തമാകുന്നത്.
തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളിലും രാഷ്ട്രീയക്കാരുടെ കസേരകളിലും പദവിയുടെ പ്രതീകമായി വെള്ള ടൗവലുകള്‍ വിരിക്കുന്ന പതിവ് വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്നു. കാലാവസ്ഥാ പ്രവര്‍ത്തകയായ ലിസിപ്രിയ കംഗുജം സോഷ്യല്‍ മീഡിയ വഴി, ഈ വിഐപി സംസ്‌കാരം അവസാനിപ്പിച്ച് വിജയ് മാതൃകയാകണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. മെയ് 14 ന് നടന്ന യോഗത്തില്‍ കസേരയില്‍ വെള്ളത്തൂവാല ഉണ്ടായിരുന്നുവെങ്കിലും, തൊട്ടടുത്ത ദിവസം (വെള്ളിയാഴ്ച) പ്രമുഖ വ്യവസായികളുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ നിന്ന് ടൗവല്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരുന്നു.
മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമല്ല, താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ ഈ രീതി പിന്തുടരുന്നുണ്ടെന്നും വിജയ് ഇതിനൊരു മാറ്റം വരുത്തി മാതൃകയാകണമെന്നുമായിരുന്നു എക്‌സിലെ പോസ്റ്റ്. ഈ മാറ്റത്തെ വലിയ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്. സാധാരണക്കാരുടെ ശബ്ദം കേള്‍ക്കുന്ന മുഖ്യമന്ത്രിയാണ് താനെന്ന് വിജയ് തെളിയിച്ചുവെന്ന് ലിസിപ്രിയ കംഗുജം നന്ദി അറിയിച്ചുകൊണ്ട് കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
