മുംബൈ: വിമാനത്താവളത്തില്‍ വീല്‍ചെയര്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് വയോധികനായ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കില്‍ നിന്നും മുംബൈയിലെത്തിയ യാത്രക്കാരനാണ് മരിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
എണ്‍പതുകാരനും ഭാര്യയും വീല്‍ചെയര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഒരാള്‍ക്കു മാത്രമാണ് വിമാനത്തിനരികില്‍ നിന്നും വീല്‍ചെയര്‍ ലഭിച്ചത്. തുടർന്ന് ഭാര്യയെ വീല്‍ചെയറില്‍ ഇരുത്തിയ ശേഷം എണ്‍പതുകാരന്‍ ടെര്‍മിനലിലേക്കു നടക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇമിഗ്രേഷന്‍ കൗണ്ടറിലേയക്ക് ഏതാണ്ട് 1.5 കിലോമീറ്ററോളം അദ്ദേഹത്തിനു നടക്കേണ്ടിവന്നു. ഒടുവിൽ ഇദ്ദേഹം പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. വൈദ്യസഹായം നല്‍കിയ ശേഷം നാനാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം വീല്‍ചെയര്‍ സംവിധാനം മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷമാണ് വൃദ്ധദമ്ബതിമാര്‍ ഞായറാഴ്ച ന്യൂയോര്‍ക്കില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ മുംബൈയിലേക്ക് യാത്ര തിരിച്ചത്. വിമാനത്തില്‍ അത്തരത്തില്‍ വീല്‍ചെയര്‍ ബുക്ക് ചെയ്തിരുന്ന 32 യാത്രികരുണ്ടായിരുന്നു. എന്നാല്‍ 15 വീല്‍ചെയറുകള്‍ മാത്രമാണ് ലഭ്യമാക്കിയിരുന്നതെന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ട്.
എന്നാൽ വീല്‍ചെയര്‍ ദൗര്‍ലഭ്യം മൂലം കുറച്ചുസമയം കാത്തിരിക്കാന്‍ എണ്‍പതുകാരനായ യാത്രികനോടു പറഞ്ഞുവെന്നും എന്നാല്‍ അതിനു കാത്തുനില്‍ക്കാതെ അദ്ദേഹം ഭാര്യയ്‌ക്കൊപ്പം നടക്കുകയായിരുന്നുവെന്നും ആണ് എയര്‍ ഇന്ത്യ വക്താവ് നൽകുന്ന വിശദീകരണം. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും മരിച്ചയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്