ലോവർ ബെർത്ത് കിട്ടാൻ ഇനി ബുദ്ധിമുട്ടും; പുതിയ റെയിൽവേ നിയമങ്ങൾ അറിയണം 

NOVEMBER 1, 2025, 8:24 AM

ഡൽഹി :ട്രെയിൻ യാത്രയിൽ മിക്കവരും ഏറ്റവും ആഗ്രഹിക്കുന്ന സീറ്റുകളിൽ ഒന്നാണ് ലോവർ ബെർത്ത്. സുഖമായി ഇരുന്ന് യാത്ര ചെയ്യാനും കിടന്നുപോയി വിശ്രമിക്കാനും ഇത് അനുകൂലമാണ്. 

പക്ഷേ, റെയിൽവേയുടെ പുതിയ നിയമപ്രകാരം, ലോവർ ബെർത്ത് എപ്പോഴും ഉറപ്പില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓപ്‌ഷനിൽ ലോവർ ബെർത്ത് ആവശ്യപ്പെടുമ്പോഴും, മുൻഗണന ലഭിക്കുന്നത് പ്രത്യേക കാറ്റഗറിയിലെ യാത്രക്കാർക്കായിരിക്കും.

45 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, സ്ത്രീകൾ, ഗർഭിണികൾ എന്നിവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങിൽ മുൻഗണന ലഭിക്കുക. 

vachakam
vachakam
vachakam

ഇവർക്കു ശേഷം മാത്രമേ മറ്റ് യാത്രക്കാർക്ക് ലഭിക്കുകയുള്ളൂ. യാത്രക്കാർക്ക് “ലോവർ ബെർത്ത് ലഭിച്ചാൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്യണം” എന്ന ഓപ്‌ഷനും നൽകുന്നുണ്ട്.

കൂടാതെ, ലോവർ ബെർത്ത് രാത്രിയിൽ 10 മണി മുതൽ രാവിലെ 6 മണി വരെ കിടക്കയ്ക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്തിനിടെ, കിടക്കാനായി മറ്റാരും ആവശ്യപ്പെടുകയാണെങ്കിൽ മാറിക്കൊടുക്കണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam