'ദീദി' ഭരണത്തിന് അവസാനമോ? ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന്  എക്‌സിറ്റ് പോൾ ഫലങ്ങൾ

APRIL 29, 2026, 9:50 AM

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പതനം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. അഞ്ച് ഏജൻസികൾ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു.

ബിജെപി 142 മുതൽ 208 സീറ്റ് വരെ നേടി അധികാരം പിടിക്കുമെന്നാണ് സർവേ ഫലങ്ങൾ. ആക്സിസ് മൈ ഇന്ത്യ, വോട്ട് വൈബ്, പോൾ ഓഫ് പോൾസ്, മാട്രിസ്, പിഎംഎആർക്യു തുടങ്ങിയ ഏജൻസികളാണ് എക്സിറ്റ് പോൾ ഫലം പുറത്തുവിട്ടത്.

പി മാർക്ക് സർവേയിൽ ബിജെപിക്ക് 150 മുതൽ 175 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. തൃണമൂലിന് 118 മുതൽ 138 സീറ്റുകൾ വരെ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

എന്നാൽ പീപ്പിൾസ് പൾസ് സർവേ ബംഗാളിൽ തൃണമൂലിന് ഭരണത്തുടർച്ച പ്രവചിക്കുന്നുണ്ട്. തൃണമൂൽ 177 മുതൽ 187 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. എൻഡിഎ 95 മുതൽ 110 സീറ്റുകൾ വരെ നേടുമെന്ന് പീപ്പിൾസ് പൾസ് സർവേ സൂചിപ്പിക്കുന്നു.

കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേയും പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്. കേരളത്തിൽ യു ഡി എഫിന്റെ തിരിച്ചുവരവ് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 90 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തുമെന്ന് ഏഴ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam