വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

AUGUST 4, 2026, 9:30 PM

തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം വർക്കലയിലേക്ക് മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെയാണ് ചെറുന്നിയൂരിൽ വച്ച് അക്രമം നടന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം സ്വദേശിയും ആംബുലൻസ് നഴ്സുമായ ഷാനവാസിന്‍റെ പരാതിയിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആംബുലൻസിന്‍റെ മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ഷാനവാസിന്‍റെ കയ്യിൽ പിടിച്ചു വലിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. താൻ ഓൺ ഡ്യൂട്ടിയിലാണ് എന്ന് വ്യക്തമാക്കിയിട്ടും യുവാവ് ആക്രമണ സ്വഭാവത്തോടെ പെരുമാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഡ്യൂട്ടിയിലാണെങ്കിൽ ആംബുലൻസിനുള്ളിലെ ആളെ കാണിക്കെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ഷാനവാസ് വ്യക്തമാക്കുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ് 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam