ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ (മെയ്യ് 10) സത്യപ്രതിജ്ഞ ചെയ്യും.നാളെ 10 മണിക്ക് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക.വിജയ്ക്കൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.
ടിവികെ ഗവർണർക്ക് മുന്നിൽ കേവലഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്യുവാനുള്ള തീരുമാനം. ഇന്ന് വിസികെയും മുസ്ലീം ലീഗും കൂടി പിന്തുണ അറിയിച്ച് എത്തിയതോടെയാണ് 120 എംഎൽഎമാരുടെ പിന്തുണ ഗവർണർക്ക് മുന്നിൽ ടിവികെയ്ക്ക് തെളിയിക്കാനായത്.
അതേസമയം, നിലവിൽ കോൺഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, മുസ്ലീം ലീഗ് എന്നിവരുടെ പിന്തുണയാണ് ടിവികെയ്ക്ക് ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
