ചെന്നൈ: വേളാങ്കണ്ണി സെന്റ് മേരീസ് ബസിലിക്കയിൽ മുദ്രാവാക്യങ്ങൾ വിളിച്ച് ടിവികെ പ്രവർത്തകർ.
മുദ്രാവാക്യം വിളികൾക്കിടയിൽ പള്ളിയിലെ ശുശ്രൂഷകൾ തടസ്സപ്പെട്ടു. വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു.
നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‍യെ കാണാൻ ആയിരത്തിലേറെ പ്രവർത്തകർ പുലർച്ചെ തന്നെ വേളാങ്കണ്ണി പള്ളിയിൽ എത്തിയിരുന്നു.
എന്നാൽ വിജയ് അവസാനനിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. തുടർന്നാണ് പ്രവർത്തകർ പള്ളിയിൽ കയറി മുദ്രാവാക്യം വിളിച്ചത്.
അൾത്താരയുടെ മുന്നിൽ നിന്നാണ് ടിവികെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
