ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സർക്കാർ.
ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചക്ക് മുൻപ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ.വിഗ്നേഷ് വ്യക്തമാക്കി.
അതേസമയം, ഏറ്റവും കൂടുതൽ മധുരയിലാണ് പൂട്ടിയത്. 290 എണ്ണമാണ് മധുരയിൽ പൂട്ടിയത്. കോയമ്പത്തൂരിൽ 179 എണ്ണവും പൂട്ടി. പൂട്ടിയവയിൽ 3474 ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 2331 പേരെ മറ്റ് ഔട്ലട്ടുകളിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
